Catholic

For God so loved the world that he gave his only Son, so that everyone who believes in him might not perish but might have eternal life. John 3:16

എന്റെ ജീവിതത്തിൽ ഏറ്റവും അധികം സ്വാധീനം ചെലുത്തിയ, ചെലുത്തുന്ന ഒന്ന് തീർച്ചയായും എന്റെ ക്രൈസ്തവ വിശ്വാസം ആണ്. അത് ജീവിതത്തെ മുന്നോട്ട് നയിക്കുന്ന വഴി കാട്ടിയും, ശക്തിയും, പ്രചോതനവും ആണ്.


വിശ്വാസവും പ്രാർത്ഥനയും വഴിമുട്ടിയ നിമിഷങ്ങളിലും വഴി നടക്കാനാകാത്ത കൂരിരിട്ടിലും എന്നെ കൈ പിടിച്ചു നടത്തി. എന്റെ രോഗങ്ങളിലും എന്റെ വീഴ്ചകളിലും അത് എനിക്ക് ബലവത്തായ താങ്ങായി.


പരിശുദ്ധ ദൈവമാതാവിനോടുള്ള ഭക്തി വളരെ ചെറുപ്പത്തിൽ തന്നെ എന്റെ അമ്മയിൽ നിന്ന് എനിക്ക് പകർന്ന് കിട്ടിയിരുന്നു. "എത്രയും ദയയുള്ള മാതാവേ" എന്ന പരിശുദ്ധ അമ്മയോടുള്ള മനോഹരമായ പ്രാർത്ഥന അളവറ്റ ദൈവാനുഗ്രഹങ്ങളും അത്ഭുതങ്ങളും തന്നെ ജീവിതത്തിൽ നൽകി കൊണ്ടിരിക്കുന്നു.


എന്റെ പേരിന്റെ നാമഹേതുവായ വിശുദ്ധ ഗീവർഗ്ഗീസ് പുണ്യാളനും, വിശുദ്ധ അന്തോനീസ് പുണ്യാളനും, വിശുദ്ധ സെബസ്ത്യാനോസ് പുണ്യാളനും, വിശുദ്ധ പൗലോസ് ശ്ലീഹയും, വിശുദ്ധരായ അൽഫോൻസാമ്മയും ചാവറയച്ചനും മദർ തെരേസയും എക്കാലവും വലിയ മാതൃകയും പ്രചോതനവും ദൈവാനുഗ്രഹത്തിന്റെ വലിയ മദ്ധ്യസ്ഥ ശക്തിയായി എക്കാലവും നിലകൊള്ളുന്നു.


Bible

  1. English (The New American Bible - Vatican)
  2. English (The New American Bible - United States Conference of Catholic Bishops)
  3. Malayalam (POC BIBLE)


Prayers

  1. Our Father
  2. Hail Mary
  3. Glory be to the Father
  4. Holy Rosary in English
  5. Holy Rosary in Malayalam
  6. Memorare
  7. Hail, holy Queen
  8. Confession Prayers in Malayalam